ഇതു കാണുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നാം ...എന്താണിത് എന്നല്ലേ...ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം .....ഞങ്ങള്‍ " The Great Royal Mech Chaps".കോളേജിലെ എല്ലാവര്‍ക്കും അത്ര പ്രിയപ്പെട്ട ക്ലാസ്സോന്നും ആയിരുന്നില്ല ഞങ്ങളുടേത് ....ഒരു പക്ഷെ "Boyz" മാത്രം ഉള്ള ക്ലാസ്സ് ആയതുകൊണ്ടാവാം, അടി,തല്ല്,വെള്ളമടി,ചീട്ടുകളി എന്നിവ എല്ലാമായിരുന്നു ഹോബ്ബികള്‍ ..ആദ്യ വര്‍ഷം ക്ലാസ്സ് തുടങ്ങി അടുത്ത ആഴ്ച തന്നെ ഞങ്ങളെ പ്രിന്‍സിപ്പല്‍ ചീട്ടുകളിച്ചു പിടിച്ചു.കുഞ്ഞപ്പന്‍ സാറിന്‍റെ നല്ല മനസ്സുകൊണ്ട് മാത്രമാണ് അതൊന്നും പുറത്തു ആരും അറിയാതെ പോയത് .. അവസാന വര്‍ഷം farewell പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ ഞങ്ങളുടെ ക്ലാസ്സിനെപറ്റിപറഞ്ഞതു ഞാനിന്നും ഓര്‍ക്കുന്നു " എങ്ങിനെ കേരളത്തിലെ കള്ളുകുടിയന്മാരെല്ലാം ഈ ക്ലാസ്സില്‍ എത്തി".ഇത്രയും പേടിയില്ലാത്ത ഒരു ബാച്ച് സാറിന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു.
വളരെ ബഹുമാനത്തോടെയാണ് ഞാന്‍ ആ സരസ്വതി ക്ഷേത്രത്തിലേക്ക് ആദ്യമായി കടന്നു ചെന്നത് .+2 ആയിരുന്നത് കൊണ്ടു ഒരു കലാലയ ജീവിതം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല .ഞങ്ങള്‍ ഏകദേശം ആറു കുട്ടികള്‍ മാത്രമായിരുന്നു +2 കഴിഞ്ഞത്, ബാക്കി എല്ലാവരും PDC ആയിരുന്നു അതും Alberts,Maharajas പോലെയുള്ള കോളേജുകളില്‍ പിന്നെ പറയണോ ?.തെമ്മാടിത്തരം മാത്രമായിരുന്നു നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ ആ ക്ലാസ്സിന്റെ അടുത്തെത്തിയാല്‍ ഒന്നു പേടിച്ചിരുന്നു. ദേഹം മുഴുവനായി മൂടിയാണ് പിന്നെ നടന്നു പോകുക.പക്ഷെ ഇതൊക്കെ ആണെങ്കിലും ഞങള്‍ക്ക് അവിടുത്തെ കുട്ടികളെ അത്ര ഇഷ്ടം അല്ലായിരുന്നു .അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാകില്ലല്ലോ .ഞങള്‍ക്ക് അടുത്തുള്ള വിമന്‍സ് കോളജിലായിരുന്നു ശ്രദ്ധ ..
എനിക്ക് ആദ്യമായി ഒരു കൂട്ടുകാരനെ കിട്ടിയത് ഇന്നു ഓര്‍ക്കുന്നു.The Great "ചെല്ലപ്പന്‍"..ഈ പേരു കേള്‍ക്കുമ്പോള്‍ ചിരി വരുമായിരിക്കും,പക്ഷെ സാക്ഷാല്‍ ചെല്ലപ്പനെ അടുത്ത് അറിയേണ്ട സംഭവം തന്നെയാണ്. ഞങ്ങളിലെ ആദ്യ വിവാഹിതന്‍.എല്ലാവര്‍ക്കും പ്രിയങ്കരിയായ ചെല്ലമ്മയെ തന്നെ കെട്ടി.ഇന്നു സുഖ കരമായ കുടുംബ ജീവിതം നയിക്കുന്നു.Civil ക്ലാസ്സിലെ കുട്ടികള്‍ എന്നും ഞങ്ങള്‍ക്കൊരു കുളിരായിരുന്നു .Civil ക്ലാസ്സിനെ പറ്റി പറയുമ്പോള്‍ ഒരിക്കലും വിട്ടുപൊകാന്‍ പാടില്ലാത്ത ഒരാള്‍ ..Jaijo ..ഒരു അനശ്വര സുന്ദരമായ പ്രണയത്തിന്‍റെ കാവല്‍ക്കാരന്‍ .ഇന്നു അവനും ആ കുട്ടിയെ കെട്ടി അവനൊരു കുട്ടിയാകാന്‍ പോകുന്നു എന്നറിഞ്ഞു..ദൈവത്തിനു സ്തുതി ..
ആദ്യ വര്‍ഷം എല്ലാവരും ആദ്യമായി പങ്കെടുത്ത സംഭവം election ദിവസം നടത്തിയ വെള്ളമടി ആയിരുന്നു .അന്നാണ് ഞങള്‍ക്ക് പുതിയ ഒരാളെ കിട്ടിയത് ഞങളുടെ "വാളു".ആദ്യമായി വാളു വെച്ചു എന്ന കുറ്റത്തിന് ഇന്നും അവന്‍ ആ പേരു ചുമക്കുന്നു . പലര്‍ക്കും അവന്‍റെ യഥാര്‍ത്ഥ പേരു അറിയില്ല ഇന്നും .പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട Badaruddeen, കാമുകന്‍ Jiyas, എല്ലാവരുടെയും രോമാഞ്ചം ആയിരുന്ന dupe.തടിയന്‍ Anwar.എന്നും ഷോ കാണിക്കാന്‍ മുന്നില്‍ നിന്നിരുന്ന Jino, പിഞ്ചു (Jackson),sreejith,alex,bose അങ്ങിനെ നീണ്ടു പോകുന്നു ആ നിര .
ഒത്തൊരുമിച്ചുള്ള സിനിമയ്ക്കു പോക്കും,കീച്ചുകളിയും ..അയ്യോ കീച്ച് കളിയെ പറ്റി ഓര്‍ക്കുമ്പോള്‍ മറക്കാനാവാത്ത ഒരാള്‍ ..തൊമ്മി ..നാടകം കളികളും, ഗ്രൂപ്പ് സോങ്ങും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോനുന്നു .ഇടയ്ക്ക് ഞങ്ങള്‍ അടുത്തുള്ള ശിവ ക്ഷേത്രത്തില്‍ പോകുമായിരുന്നു ...മനസ്സിലായില്ലെ ശിവന്‍ ചേട്ടന്‍റെ കള്ള് ഷാപ്പ് ...
ഞങ്ങള്‍ക്കു സമരങ്ങളോട് അത്ര ഇഷ്ടം ഇല്ലായിരുന്നു .എന്നാലും ,ജവാന്‍,ജോഹര്‍,വിക്ടോറിയ,കൊളംബിയ..പിന്നെ കാശ് കൂടുതല്‍ കൂടുതലുള്ള ദിവസം VSOP Exshow..ഇതെല്ലാം ആയിരുന്നു ഞങ്ങളുടെ ഇഷ്ട ബ്രാന്റുകള്‍ .അങ്ങിനെ ഞങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത കോളേജ് ജീവിതം വളരെ സുഖകരമായി കഴിച്ചുകൂട്ടി .ഇതിനിടയില്‍ ഞാനും anwar, jino എന്നിവരും നാടക ടീമില്‍ ഉണ്ടായിരുന്നു . 70 മാര്‍ക്ക് അങ്ങിനെ അടിചെടുത്തിരുന്നു.നാടകത്തിനു ശേഷം ഞാനും,രാജാവും സീനിയര്‍ ഒരു പയ്യനും കൂടി തിരൂര്‍ പാലത്തിനടിയില്‍ ഇരുന്നു കുടിച്ചതും തിരിച്ചു കേറാന്‍ പാടുപെട്ടതും എല്ലാം മറക്കാനാവാത്ത സംഭവങ്ങളാണ്.
ഇനിയുമുണ്ട് ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അതെല്ലാം ഓരോരോ പോസ്റ്റുകളായി ഇതില്‍ എഴുതിയേക്കാം..