പരസ്പരം ആശ്വാസ വാക്കുകള്‍ പറഞ്ഞില്ലെങ്കിലും പറയാതെ തന്നെ മനസ്സിന്‍ വേദനകള്‍ അറിയുന്ന ചങ്ങാതി.......ലോകരെല്ലാം ഇട്ടെറിഞ്ഞ് പോകുമ്പോള്‍ വഴിയില്‍ കാത്തുനില്‍ക്കുന്ന സുഹ്രുത്ത്........നമുക്ക് നടന്നു പോകാമെടോ എന്ന് ഏറ്റവും നല്ല ആശ്വാസവാക്ക് തേടിപ്പിടിച്ചു പറയുന്നയാള്‍.........ലോകം മുഴുവനും വര്‍ഷത്തിലൊരിക്കല്‍ ഫ്രണ്‍ഡ്ഷിപ്പ് ഡേ കൊണ്ടാടുമ്പോള്‍ 365 ദിവസവും ചങ്ങാതിക്ക് ഹ്രുദയം സമ്മാനമായി നല്‍കുന്ന ഊഷ്മളതയാണു ചങ്ങാത്തം........
ഒത്തിരി നല്ല കൂട്ടുകാരെ കലാലയ ജീവിതം എനിക്ക് സമ്മാനിച്ചിട്ടുണ്ട്...അതില്‍ ഏറ്റവും എടുത്തു പറയേണ്ടവര്‍ "KANJANS".Computer Engg. ബാച്ചിലെ കുട്ടികള്‍.അതിലെ ഒരു അദൃശ്യ ശക്തിയായി കൂടെ "Mr.Ciril Xavier".അവന് വേണ്ടിയാണു എന്‍റെ ഈ പോസ്റ്റ്.
ദുബായില്‍ നിന്നും ഖത്തര്‍ എന്ന ഈ നാട്ടിലേക്കു വരുമ്പോള്‍ ഒരിക്കലും ഇത്രയുംനല്ല ഒരു നല്ല ഒരു പ്രവാസ കാലംപ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ എവിടെ എത്തിയത് മുതല്‍ എന്തിനും ഇവര്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.സിറില്‍, അഭിലാഷ്,സിബു പിന്നെ എന്‍റെ ബാല്യകാല സുഹൃത്ത് അനസ്.അങ്ങിനെ ഓണവും,ക്രിസ്റ്മസും എല്ലാം ഞങ്ങള്‍ അടിച്ച് പൊളിച്ചു.
സിറില്‍ - ഒരു സുന്ദരനായ,"professional" ആയ ചെറുപ്പക്കാരന്‍.കാര്യങ്ങള്‍ വളരെ കൃത്യമായി കണ്ടു നല്ല ഉത്തരങ്ങള്‍ പറഞ്ഞു തരുന്നവന്‍. അവന്‍ പോകുന്നു എന്ന വാര്ത്ത വളരെ വിഷമത്തോടെയാണ് അഭി വിളിച്ചു പറഞ്ഞതു.എന്തായാലും അവന് ഒരായിരം മംഗളങ്ങള്‍ .നല്ലൊരു കുടുംബ ജീവിതവും ഒപ്പം നല്ലൊരു ഭാവിയും നേരുന്നു.ഒത്തിരി എഴുതുവാന്‍ കഴിയുന്നില്ല .മനസ്സിന്റെ എവിടെയോ ഒരു വിങ്ങല്‍ ഒപ്പം ഒരു വാക്കും " We missing U Ciril".അത്രയ്ക്ക് വലുതാണ് നിന്റെ സാന്നിധ്യം ഞങ്ങള്ക്ക്.എനിക്ക് ഇത്രയും വലുതാണ് ഈ വേര്‍പിരിയല്‍ എങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും..
No comments:
Post a Comment