നാം പിരിഞ്ഞാലും എന്‍ ഹൃദയത്തില്‍ നീ എന്നും .....
വാടാ മലരുപോല്‍ വിടര്‍ന്നു നില്‍ക്കും....
നാം അകന്നാലും എന്‍ തന്ത്രികളില്‍ നിന്‍റെ....
ഓമല്‍ സ്മരണകള്‍ വാര്‍ന്നോഴുകും......
ഒരു നൂറു സ്വപ്‌നങ്ങള്‍ കൊണ്ടു ഞാന്‍ നിനക്കൊരു
പ്രണയത്തിന്‍ മണിസൌധം പണിതുയര്‍ത്തും......
ഇനി നീ വരില്ലെന്നറീഞ്ഞിട്ടുമെന്തിനോ .....
ഇവിടെ നിനക്കായി ഞാന്‍ കാത്തിരിക്കും .....
കുളിര്‍ക്കാറ്റു വന്നെന്‍റെ വാതിലില്‍ മുട്ടുമ്പോള്‍ ....
വെറുതെ ഞാന്‍ നീയനെന്നോര്‍ത്തു പോകും ........
അരിമുല്ല എങ്ങും നിനക്കായി വിടരുമ്പോള്‍ ..
ഹൃദയേസ്വാരീ നീയെന്‍ മിഴി നിറയ്ക്കും...
നാം പിരിഞ്ഞാലും എന്‍ ഹൃദയത്തില്‍ നീ എന്നും .....
വാടാ മലരുപോല്‍ വിടര്‍ന്നു നില്‍ക്കും....
No comments:
Post a Comment