മഴ പെയ്തു തിമിര്‍ക്കുന്ന ജൂണ്‍ മാസത്തില്‍ എന്റെ കുടക്കീഴിലേക്ക് ഓടിവന്ന് ....അവസാനം മഴ മാറിയപ്പോള്‍ , നന്ദി പറഞ്ഞു കടന്നു പോയ പെണ്‍കുട്ടി.....ഇന്നും ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍ എന്നില്‍ അവശേഷിപ്പിച്ചിട്ടു ദൂരെ നിന്ന് എപ്പോഴും എന്റെ വിചാരങ്ങള്‍ മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടി.....എന്താ അവളെ പറ്റിഎഴുതുക ? അറിയില്ല ...ഒച്ചിന്റെ വേഗതയില്‍ ആണ് എഴുത്ത്....
പൂക്കളെ അവള് ഒത്തിരി സ്നേഹിച്ചിരുന്നു ..പ്രത്യേകിച്ചും ചുവന്ന റോസപൂക്കളെ....എന്നില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്താന്‍ അവള്‍ക്കുകഴിഞ്ഞു ...വിറങ്ങലിച്ചു നിന്ന നിമിഷങ്ങളിലെല്ലാം ഒത്തിരി സ്നേഹം തന്ന് ....ധൈര്യം തന്ന് ...എന്നെ മനസ്സിലാക്കിയ ഒരേ ഒരു കൂട്ടുകാരി എന്ന് സ്വയം അഭിമാനിച്ച് ...അവസാനം ശപിക്കപെട്ട ഒരു നിമിഷത്തില്‍ എന്റെ നാവില്‍ നിന്നും വഴുതിവീണ ഒരു വാക്കിന്റെ പേരില്‍ എന്നില്‍ നിന്നും അകന്നുപോയി അവള് ....
അവസാന വര്‍ഷം നടന്ന ഒരു ക്യാമ്പില്‍ എന്നോടൊപ്പം അവളും ഉണ്ടായിരുന്നു .എന്റെ കോളേജിന്റെ അടുത്തുള്ള കോളജിലാണ് അവള് പഠിച്ചിരുന്നത്.പരിചയപ്പെട്ടു , പക്ഷെ ഒത്തിരി ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല .താല്‍പ്പര്യവും ഉണ്ടായിരുന്നില്ല . കാരണം സമയം തീരെ ഇല്ലായിരുന്നു . ക്യാമ്പില്‍വെച്ചു വളരെ തിരക്കായിരുന്നു .ഒത്തിരി തരുണീമണികള്‍ ഉണ്ടായിരുന്നേ.എല്ലാവരേം പരിച്ചയപെടെണ്ടാതല്ലേ. ഫോണ്‍ നമ്പര്‍ വരെ ഒത്തിരി പേര് മേടിച്ചു കൊണ്ടുപോയി .എന്നിട്ട് മരുന്നിനു പോലും ഒരെണ്ണം വിളിച്ചു കണ്ടില്ല .കാലങ്ങള്‍ കടന്നു പോയി .ക്ലാസ്സ് കഴിഞ്ഞു . എനിക്ക് ഒരു ജോലികിട്ടി.കുറച്ചു കഴിഞ്ഞപ്പോള്‍ കമ്പനിയുടെ കോഴിക്കോട് ബ്രാഞ്ചിന്റെ ഹെഡ് ആയി എന്നെ നിയമിച്ചു.അതോടെ വളരെ തിരക്ക് ആയി.
ഒരിക്കല്‍ ബസ്സില്‍ വെച്ചു ഈ കുട്ടിയെ കണ്ടു .അന്ന് എന്റെ സര്‍ട്ടിഫിക്കറ്റ് വന്നതറിഞ്ഞ് ഞാന്‍ കോളേജിലേക്കുള്ള യാത്രയിലായിരുന്നു.ഞാന്‍ ചെന്നു സംസാരിച്ചു . എന്റെ മൊബൈല്‍ നമ്പര്‍ കൈമാറി .പിന്നീട് എല്ലാ ദിവസവും വിളിക്കുമായിരുന്നു. അവള് ഒത്തിരി സംസാരിക്കുമായിരുന്നു.ഒത്തിരി കാര്യങ്ങളെ പറ്റി .ഒരിക്കല്‍ എന്റെ കമ്പനി പാര്‍ട്ടി ദിവസം അവള് എന്നെ വിളിച്ചു . ഞാനോ നല്ല പരുവത്തിലും .അന്ന് ഞാന്‍ അവളെ എനിക്ക് ഇഷ്ടമാണെന്ന് അവളെ അറിയിച്ചു .അതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നു ഇപ്പോളും അറിയില്ല , പറഞ്ഞുപോയി .അവള് ഒന്നും മിണ്ടിയില്ല .രണ്ടു ദിവസത്തേക്ക് വിളിയില്ല .എനിക്ക് വിളിക്കാന്‍ ഒരു ചമ്മലും അവസാനം ഞാന്‍ വിളിച്ചു .അവളുടെ ഫോണിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നു എന്ന വിവരം കിട്ടി.ദൈവമേ കഴിഞ്ഞോ എല്ലാം ?.സ്വപ്നം കണ്ടതും മോഹിച്ചതും എല്ലാം ?.
ഓളെ ഇഷ്ടാന്ന് പറഞ്ഞ്ക്ക്ണ്, പറഞ്ഞപ്പം കണക്ഷനോള് മാറ്റീക്ക്ണ്....
ReplyDeleteകമന്റിനു നന്ദി ....പക്ഷെ കഥ മുഴുവന്‍ ആയിട്ടില്ല കേട്ടോ
ReplyDeleteഎന്നാപ്പിന്നെ ബാക്കി കൂടി പറഞ്ഞിട്ടാവാം കമന്റ്....
ReplyDelete