Monday, May 18, 2009

നാടകമേ ഉലകം ..........

ആര്‍ട്സ് മത്സരങ്ങളില്‍ ഞങ്ങളുടെ ക്ലാസ്സിന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു.ഗ്രൂപ്പ് സോങ്ങും,നാടകവും ടാബ്ലോ,ഒപ്പന,ഡാന്‍സ് അങ്ങിനെ ഒന്നും ഞങള്‍ വിടില്ലായിരുന്നു. ഒരു പക്ഷെ മെക്കാനിക്കല്‍ ക്ലാസ്സ് ആയതിനാലാവാം ആര്‍ക്കും കൂവാന്‍ ധൈര്യം ഇല്ലാതിരുന്നത്.സിവിലിലെ കുട്ടികളുടെ മനസ്സില്‍ ഒരു തരംഗമായി ഞങള്‍ മാറിയത് ഈ മത്സരങ്ങളില്‍ കൂടെ ആയിരുന്നു.

അവിടുത്തെ ഞങളുടെ ആദ്യ ഐറ്റം ടാബ്ലോ ആയിരുന്നു.ബസ്സില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ
പറ്റിയുള്ളതായിരുന്നു അത്. ആനുകാലികമായി ഏറ്റവും പ്രസക്തിയുള്ളതായിരുന്നു ഞങ്ങളുടേത് .അടുത്തതായി ഗ്രൂപ്പ് സോങ്ങായിരുന്നു.ഞാനും,ദ്യുപ്പും,പ്രതീഷും പിന്നെ ഞങ്ങളുടെ ഡിങ്കനുംആ വര്‍ഷത്തെ രണ്ടാം സമ്മാനം ഞങള്‍ അടിച്ചെടുത്തു.അപ്പോഴേ ഞങളുടെ പരിപാടികളുടെ നിലവാരം നിങ്ങള്ക്ക് ഊഹിക്കമല്ലൊ.അടുത്തത് എന്‍റെയും അജിയുടെയും ഒരു അടിപൊളി ഡാന്‍സ് ആയിരുന്നു.ഈശ്വരാ ഒരു പക്ഷെ ഇന്നും എന്നെ ഇവര്‍ കളിയാക്കുന്നത് ആ ഒരു അബദ്ധത്തിന്റെ പേരിലാണ്‌.അടുത്ത ഐറ്റം നാടകമായിരുന്നു.അജിയുടെ നീല വെളിച്ചവും, സന്യാസിയുടെ വടിയുടെ അറ്റത്ത്‌ മൈക്കും അങ്ങിനെ ആകെ ഒരു ടെക്നോളജി ലൈനായിരുന്നു.ഞാനും ജിനോയും ആയിരുന്നു മെയിന്‍ നടന്‍മാര്‍.വില്ലനായി അന്‍വര്‍. രാഷ്ട്രീയത്തിലെ കാപട്യങ്ങളെ വളരെ തന്മയത്തത്തോടെ ശ്രീജിത്ത്‌ അവതരിപ്പിച്ചു.യക്ഷിയായി അജിന്‍. നായികയായി ചെല്ലപ്പന്‍. പക്ഷെ ഇതിലെല്ലാം ഹിറ്റായത് തൊമ്മി അവതരിപ്പിച്ച ഭ്രാന്തന്റെ വേഷമായിരുന്നു.ഇതെല്ലാം ആണെങ്കിലും അജി ഒരു യക്ഷി യെയാണ് അവതരിപ്പിച്ചതെന്ന് ആര്ക്കും മനസ്സിലായില്ല . അത്രയ്ക്ക് ഗംഭീരം ആയിരുന്നു അവന്‍റെ അഭിനയം. ഡയലോഗുകള്‍ ആകെ മാറി മറിഞ്ഞു . ആര്‍ക്കും ഒന്നും മനസ്സിലായില്ല .ഞങ്ങള്‍ക്കും.അവസാനം ഞങ്ങളുടെ നാടകത്തിനു മാത്രം "A" സര്‍ട്ടിഫിക്കറ്റ് കിട്ടി.ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായി കാണും ഞങ്ങളുടെ ധൈര്യം.ക്ലൈമാക്സ്‌ ഞങള്‍ക്ക് പോലും അറിയില്ലായിരുന്നു .ഒന്നും തീര്‍ക്കാന്‍ ഞങ്ങള്‍ പെട്ട പാട്.

പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഞങളുടെ ഒരു ജൈത്യ യാത്ര ആയിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്. ആരും ഞങ്ങളെ എതിര്‍ക്കാന്‍ ഉണ്ടായിരുന്നില്ല നാടകങ്ങളില്‍ . പ്രിന്‍സിപ്പല്‍ അടക്കം ഞങളുടെ നാടകങ്ങളില്‍ കഥപാത്രങ്ങളായി.പെണ്‍കുട്ടികളായി Badarudden & Jaijo എന്നിവര്‍ അരങ്ങു തകര്‍ത്തു

Hydraulics ലാബില്‍ നിന്നും ഒരിക്കല്‍ എന്നെയും ജിനോയെയും പുറത്താക്കി .അന്‍വര്‍ പിന്നെ അങ്ങിനെ ഒന്നും ലാബില്‍ കേറുന്ന ഒരാളാല്ലയിരുന്നു. അപ്പോഴാണ് നാടകത്തിനായി കുട്ടികളെ സെലക്ട്‌ ചെയ്യുന്നുണ്ട് എന്നറിഞ്ഞു . ഞങള്‍ പോയി, ഞങ്ങളെ നാടകത്തില്‍ എടുത്തു.പിന്നീടാണ് അഭിനയത്തിന്റെ അനന്ത സാധ്യതകളെ പറ്റിഞങ്ങള്‍ അറിഞ്ഞത്.ആദ്യമെല്ലാം കിട്ടുന്ന മാര്‍ക്കില്‍ മാത്രമായിരുന്നു ശ്രദ്ധ.പിന്നീട് അതെല്ലാം മാറി.അങ്ങിനെ ബഷീറിന്റെ ശബ്ദങ്ങളും, മുക്കാഞ്ചിയുമെല്ലാം ഞങ്ങളിലൂടെ കടന്നുപോയി. 70 മാര്‍ക്കും അതോടൊപ്പം ഞങ്ങളുടെ ഭാവിയും അതോടെ തെളിയുകയായിരുന്നു .

No comments:

Post a Comment