അന്നൊന്നും പ്രേമം എന്താണെന്നോ...എന്തിനാണെന്നോ അറിയില്ലായിരുന്നു .ചുമ്മാ ഒരു രസം അത്രയുമേ തോന്നിയുള്ളൂ...ഇതിനിടക്ക് എനിക്ക് ക്ലാസുകള്‍ ആരംഭിച്ചു ...ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴി ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവളും എന്‍റെ ബസ്സില്‍ ഉണ്ടായിരുന്നതായി ഞാന്‍ അറിഞ്ഞു ...ഞങ്ങളുടെ സ്റ്റോപ്പ് ഒന്നായിരുന്നു..ഈശ്വരാ...എന്ത് ചെയ്യും ...എന്തായാലും ഒന്ന് സംസാരിച്ചു കളയാം ...സകല ദൈവങ്ങളെയും മനസ്സില്‍ ധ്യനിച്ചിട്ടു അവളുമായി ഞാന്‍ നടന്നു .....കുറച്ചു കുശലം ചോദിച്ചു...ഇതിനിടയില്‍ അവള്‍ എന്നോട് പ്രേമത്തെ പറ്റി ചോദിച്ചു ...ഞാന്‍ ഒരു ഉത്തരവും നല്‍കിയില്ല ..ഒഴിഞ്ഞു മാറി ..എന്തായാലും .അന്ന് മുതല്‍ ഞാന്‍ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു...
ഏതായാലും നനഞ്ഞു ....ഇനി കുളിച്ചു കേറാം എന്ന മട്ടില്‍ അടുത്ത ഞായറാഴ്ച അവളോട് ഞാന്‍ എല്ലാം തുറന്നു പറയും എന്ന് തീരുമാനം എടുത്തു ...എന്തും സംഭവിക്കട്ടെ ...ഒരു പക്ഷെ കമ്മ്യൂണിസം മനസ്സില്‍ കൊണ്ട് നടക്കുന്ന കാലമായതു കൊണ്ടാവാം ..അവളെ ക്ലാസ്സ് കഴിഞ്ഞ ഉടനെ ഞാന്‍ വിളിച്ചു ...അവള്‍ വന്നു ....ആദ്യം അവള്‍ തന്നെ എന്നോട് പറഞ്ഞു ..താന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് എനിക്കറിയാം ..എന്നെ വിട്ടേക്ക് ...ഞാനൊരു പാവമാ ..ചുമ്മാ എന്‍റെ പുറകെ നടന്നു സമയം കളയേണ്ടാ ...തനിക്കു നല്ലൊരു കുട്ടിയെ കിട്ടും ..ഒരു സെല്‍ഫ് ഗോള്‍ അടിച്ച കളിക്കാരനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിയര്‍ത്തുപോയി ..തിരിച്ചു ചെന്ന അവളോട് പറഞ്ഞാലോ..ഞാന്‍ ചുമ്മാ പറഞ്ഞതായിരുന്നു..എന്ന് ...അതിനും എന്‍റെ മനസ്സ് അനുവദിച്ചില്ല ..കാരണം ഞാന്‍ അവളെ സ്നേഹിച്ചിരുന്നു ..ഒത്തിരി ...ഒത്തിരി..
എല്ലാവരും എന്നെ സമാധാനിപ്പിച്ചു ..പോട്ടെ അളിയാ..വിട്ടുകള...എന്നൊക്കെ..ഞാനും കുറെ അവരോട് തിരിച്ചും പറഞ്ഞു ..എനിക്കൊന്നും ഇല്ല അളിയാ...പക്ഷെ എന്നെ അവര്‍ മനസ്സിലാക്കി ഇരുന്നു ....എന്‍റെ മനസ്സിനെയും..
ഏകദേശം ഒരു മാസത്തിനുശേഷം ഞാനാ സത്യം അറിഞ്ഞു ..അവള്‍ എന്നെക്കാളും പ്രായത്തിനു മൂത്തതായിരുന്നു ...അവള്‍ തന്നെയാണ് അതെന്നോട് പറഞ്ഞതും ..ദൈവമേ ....ഇനി ഞാന്‍ എന്ത് ചെയ്യും ...ഒന്നും ചെയ്യാന്‍ ഇല്ല ..കഴിഞ്ഞു എല്ലാം ...സ്വപ്നം കണ്ടതും ..മോഹിച്ചതും ...സ്നേഹിച്ചതും ..പിന്നീട് മറക്കാനുള്ള തീവ്രമായ ശ്രമം ആരംഭിച്ചു ...
കാലങ്ങള്‍ കടന്നു പോയി ....ഞാന്‍ ദുബായില്‍ പോയി ..അവള്‍ ഉപരി പഠനത്തിനായി പോയി എന്നറിഞ്ഞു ..സന്തോഷം .....ആദ്യമായി ലീവിനു ചെന്നപ്പോള്‍ ജീസനോട് അവളെ പറ്റി ചോദിച്ചു ..അവന്‍ പറഞ്ഞു അവനെ വിളിക്കാറുണ്ട് ..സുഖം എന്നൊക്കെ...രണ്ടും കല്‍പ്പിച്ചു ഞാന്‍ ഫോണ്‍ നമ്പര്‍ മേടിച്ചു ..നാട്ടില്‍ വെച്ച് ഞാന്‍ വിളിച്ചില്ല..തിരികെ ചെന്നതിനുശേഷം ഞാന്‍ വിളിച്ചു..ഒത്തിരി സംസാരിച്ചു എല്ലാം ഉള്ളിലൊതുക്കി ഞാനും അവളും .....ഇതിനിടയില്‍ ഞാന്‍ പിന്നീട് ലീവിനു വന്നപ്പോള്‍ അവളെ വഴിയില്‍ വെച്ച് ഞാന്‍ കണ്ടു ....ദൈവമേ അവള്‍ക്കൊരു മാറ്റവും ഇല്ല...ആ പഴയ കുട്ടി തന്നെ...അവള്‍ എന്നെ കണ്ടില്ലായിരുന്നു...
ഞാന്‍ തിരിച്ചു വന്നതിനു ശേഷം അവളെ വിളിക്കുമായിരുന്നു ....എല്ലാ ദിവസവും ...ഒരിക്കലും എന്നെ സ്നേഹിക്കാന്‍ അവള്‍ക്കു കഴിയില്ല എന്നറിഞ്ഞിട്ടും ....സമൂഹത്തിലെ നിയമങ്ങളെ ഞാന്‍ പഴിച്ചു..അവസാനം അവള്‍ എനിക്ക് തന്ന മറുപടിയില്‍ എന്‍റെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഉണ്ടായിരുന്നു...അവള്‍ എന്നെ മനസ്സിലാക്കി എന്നറിഞ്ഞു ...ഒരു പക്ഷെ ഇനി ഒരിക്കലും അവളെ ഞാന്‍ വേദനിപ്പിക്കില്ല ..എന്നുള്ള ധീരമായ ഒരു തീരുമാനം എടുത്തു .....
ആദ്യമായി എന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന, ദയനീയമായി ഒന്നും മിണ്ടാതെ എന്നെ വിട്ടുപോയ, ആ കുട്ടിക്കായി ......ഒരായിരം നന്മകള്‍ നേര്‍ന്നുകൊണ്ട് ...രണ്ടു വരി ഇതാ ഇവിടെ കുറിച്ചിടുന്നു ....
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ .എനിക്ക് നീ .......
ഇനി നീ വരില്ലെന്നറീഞ്ഞിട്ടുമെന്തിനോ .....ഇവിടെ നിനക്കായി ഞാന്‍ കാത്തിരിക്കും .....
aliya athumakatha kalaki....
ReplyDeletethanks yaar........I need ur comments..from that I will get more inspiration
ReplyDeletealiyooo ithu eppol....fail aaayi poyooooo any rekshaaaa.....
ReplyDeletemmmmmm mmmmmm