Wednesday, May 20, 2009

നിനക്കായി തോഴി പുനര്‍ ജനിക്കാം ....തുടരുന്നു

തൊട്ടടുത്ത ദിവസം അവിചാരിതമായി അവളെ കണ്ടുമുട്ടി .ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു ,സംസാരിച്ചു .അപ്പോഴാണ് ഫോണ്‍ പണിമുടക്കിയതാണ്എന്നറിഞ്ഞത് .എനിക്കൊരു മറുപടിയും അവള്‍ തന്നില്ല .ഒരിക്കലും എന്നില്‍ നിന്നും ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല എന്ന് അവള്‍ പറഞ്ഞു.ഒരിക്കലും വഴിയില്‍ നില്ക്കുന്ന ഒരു പൂവാലനെ പോലെ എന്നെ കാണരുതെന്ന് ഞാനും തിരിച്ചടിച്ചു .അന്ന് രാത്രി കിടന്നിട്ടു ഉറക്കം വന്നില്ല .വെറും ഒരു ആവേശത്തിന്റെ പുറത്തു അവളോട്‌ പറഞ്ഞതായിരുന്നില്ല .പതിവുപോലെ എല്ലാ ദിവസവും വിളിയും അവള്‍ തുടങ്ങി .ഞാന്‍ വളരെ സീരിയസ് ആയി അവളോട്‌ പെരുമാറാന്‍ തുടങ്ങി.അതോടെ ഞങ്ങള്‍ അടുത്ത് തുടങ്ങി കഴിഞ്ഞിരിന്നു.

ഇതിനിടയില്‍ എനിക്ക് ദുബായില്‍ ഒരു ജോലി കിട്ടി.ഒരാഴ്ചക്കകം എനിക്ക് പോണം .അവള്‍ എനിക്ക് ധൈര്യം തന്നു.പിന്നീടുള്ള ഓരോ ദിവസവും വളരെ പെട്ടെന്ന് കടന്നു പോയതുപോലെ തോന്നി.അങ്ങിനെ അവസാന ദിവസം എത്തി.അന്ന് ഞാന്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ അവള്‍ക്കു പരിചയപെടുത്തി .എന്നെ കരഞ്ഞുകൊണ്ടാണ് അവള്‍ യാത്രയാക്കിയത്.എനിക്കും വലിയ വിഷമമായി.അങ്ങിനെ 20.12.2005 ഡിസംബര്‍ മാസം രാത്രി 9 മണിയോടെ ഞാന്‍ എന്‍റെ പ്രവാസ ജീവിതം ആരംഭിച്ചു.

ഒത്തിരി നല്ല കൂട്ടുകാര്‍ അവിടെ ഉണ്ടായിരുന്നു. അവരെല്ലാം അറിഞ്ഞു .അങ്ങിനെ ഫോണ്‍ വിളികളും മെയില് അയക്കലും എല്ലാമായി നാളുകള്‍ കടന്നുപോയി. മൂന്ന് മാസങ്ങള്‍ക്കു ശേഷം ഞാന്‍ നാട്ടിലേക്കു തിരിച്ചു വരുന്നു.എനിക്കായി ജീസന്റെ കയ്യില്‍ ഒരു ചുവന്ന റോസാ പുഷ്പം അവള്‍ കൊടുത്തു വിട്ടിരുന്നു. വെറും 15 ദിവസം മാത്രം .അതിനുശേഷം ഞാന്‍ വീണ്ടും തിരിച്ചു പോയി.ഞാന്‍ കുറച്ചും കൂടി സീരിയസ് ആയി കാര്യങ്ങളെ കണ്ടു തുടങ്ങി.ആദ്യമായി ഷിപ്പില്‍ യാത്ര ചെയ്ത അനുഭവങ്ങളും എല്ലാം അവളെയും അറിയിച്ചിരുന്നു.വളരെ സുഘകരമായ ഒരു കാലഘട്ടം .

ഇതിനിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഞാങല്‍ക്കിടയിലും ഉണ്ടായി .എന്‍റെ ഭാഗത്തും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ തീര്‍ക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചില്ല .പിന്നെ എന്തും നേരിടാനുള്ള ഒരു ധൈര്യവും ഉണ്ടായിരുന്നു.അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി .ഞാന്‍ ഫോണ്‍ ചെയ്യതായി .ഒരു തരം അനാവശ്യമായ വാശി ആയിരുന്നു മനസ്സില്‍. അതിനിടയില്‍ അവളും ഒത്തിരി വിഷമിച്ചിരുന്നു. ഒരിക്കല്‍ നീ ഇല്ലെങ്ങില്‍ എനിക്കെന്താ ജീവിക്കാന്‍ സാധിക്കില്ലേ ?.അവിടം വരെ എത്തി കാര്യങ്ങള്‍ .ഞാനും പിന്നീട് കൂടുതല്‍ മൈന്‍ഡ് ചെയ്തില്ല .എന്തിനും പോന്ന കുറച്ചു കൂട്ടുകാര്‍ കൂടി ആയപ്പോള്‍ ശരിക്കും ഞാന്‍ അവളില്‍ നിന്നും അകന്നിരുന്നു.അവിചാരിതമായി ഒരിക്കല്‍ എനിക്ക് വേറെ കുട്ടിയെ ഇഷ്ടമാണെന്ന് വരെ പറഞ്ഞു .അതോടെ കഴിഞ്ഞു .എല്ലാം .

ഒരിക്കലും "Gems" നിന്നെ ഞാന്‍ വെറുതതിരുന്നില്ല .ഒരു മോചനം നീയും ഒത്തിരി ആഗ്രഹിച്ചിരുന്നത് പോലെ എന്നില്‍ നിന്നും അകന്നുപോയി.നാട്ടില്‍ വെച്ചു പിന്നീട് ഞാന്‍ കണ്ടു.പക്ഷെ സംസാരിച്ചില്ല.ഒരു ദിവസം ഫോണ്‍ ചെയ്തു.കുറച്ചു ഫോര്‍മല്‍ ആയി സംസാരിച്ചു.ഒരു കുമ്പസാരം ഞാനും ആഗ്രഹിക്കുന്നില്ല പക്ഷെ എവിടെയോ ഒരു വിങ്ങല്‍ .വിരഹത്തിനു ഏറ്റവും നല്ലത് "Black label" അങ്ങിനെയുള്ള കൂട്ടുകാര്‍ക്കിടയില്‍ ഞാനും മാറി.നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു .ഇന്നു ഞാനത് തിരിച്ചറിയുന്നു.ഇനി നിനക്കൊരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്നെനിക്കറിയാം .പക്ഷെ നിനക്കു എന്നെ വെറുക്കാനും കഴിയില്ല.

ഇപ്പോള്‍ ഞാന്‍ ഖത്തറില്‍ ആണ്.കാലചക്രം തിരിഞ്ഞുകൊന്ടെയിരിക്കുന്നു.ഒത്തിരി കൂട്ടുകാര്‍ മാറിമറിഞ്ഞു.എന്‍റെ അവസ്ഥകളും,സങ്കല്‍പ്പങ്ങളും മാറി.കഴിഞ്ഞ കാലത്തിലേക്ക് ഒന്നു കണ്ണോടിച്ചപ്പോള്‍ മനസ്സിലേക്ക് ഓടി വന്ന ആദ്യ മുഖം അത് നിന്റേതു മാത്രമായിരുന്നു. തെറ്റുകള്‍ തിരുത്തി മുന്നേറാനുള്ള ഒരു തീരുമാനം എടുത്തു.എല്ലാം വളരെ നന്നായി പോകുന്നു.എങ്ങിനെയും ജീവിതം കൈപ്പിടിയില്‍ ആക്കാനുള്ള ഒരു തരം വെഗ്രതയയിരുന്നു .അതിനിടയില്‍ ഒത്തിരി കരച്ചിലുകള്‍ ഞാന്‍ കേട്ടിട്ടുണ്ട് .കേള്‍ക്കാതെ ഞാന്‍ കടന്നു പോയിരുന്നില്ല.ഇന്നും പലരെയും കാണുമ്പൊള്‍ ഒത്തിരി സന്തോഷങ്ങള്‍ പങ്കു വെക്കും പലരും.ഒരിക്കലും എന്‍റെ കൂടെ നിന്നവരെ മറന്നിരുന്നില്ല.ഇങ്ങനെ പറയുമ്പോളും എവിടെയോ ഒരു വിങ്ങല്‍.മറക്കില്ല ഒരിക്കലും ...

ഇതെല്ലാം എഴുതാനുള്ള ഒരു പ്രചോതനം ഞാന്‍ കേട്ട ഒരു കവിതയാണ്. അത് ഞാനിവിടെ കുറിച്ചിടുന്നു.

"പൂക്കളെ സ്നേഹിച്ച പെണ്കിടാവേ .....

പൂവുകള്‍ക്കുള്ളില്‍ നീ മാഞ്ഞതെന്തേ ?..

പൂവാം കുരുന്നില പോലെ നിന്നെ ...

കണ്ടു ഞാന്‍ മോഹിച്ചു നിന്നതല്ലേ."


നിനക്കായി തോഴി പുനര്‍ ജനിക്കാം ....

മഴ പെയ്തു തിമിര്‍ക്കുന്ന ജൂണ്‍ മാസത്തില്‍ എന്‍റെ കുടക്കീഴിലേക്ക്‌ ഓടിവന്ന് ....അവസാനം മഴ മാറിയപ്പോള്‍ , നന്ദി പറഞ്ഞു കടന്നു പോയ പെണ്‍കുട്ടി.....ഇന്നും ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍ എന്നില്‍ അവശേഷിപ്പിച്ചിട്ടു ദൂരെ നിന്ന് എപ്പോഴും എന്‍റെ വിചാരങ്ങള്‍ മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടി.....എന്താ അവളെ പറ്റിഎഴുതുക ? അറിയില്ല ...ഒച്ചിന്‍റെ വേഗതയില്‍ ആണ് എഴുത്ത്....

പൂക്കളെ അവള്‍ ഒത്തിരി സ്നേഹിച്ചിരുന്നു ..പ്രത്യേകിച്ചും ചുവന്ന റോസപൂക്കളെ....എന്നില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്താന്‍ അവള്‍ക്കുകഴിഞ്ഞു ...വിറങ്ങലിച്ചു നിന്ന നിമിഷങ്ങളിലെല്ലാം ഒത്തിരി സ്നേഹം തന്ന് ....ധൈര്യം തന്ന് ...എന്നെ മനസ്സിലാക്കിയ ഒരേ ഒരു കൂട്ടുകാരി എന്ന് സ്വയം അഭിമാനിച്ച് ...അവസാനം ശപിക്കപെട്ട ഒരു നിമിഷത്തില്‍ എന്‍റെ നാവില്‍ നിന്നും വഴുതിവീണ ഒരു വാക്കിന്‍റെ പേരില്‍ എന്നില്‍ നിന്നും അകന്നുപോയി അവള്‍ ....

അവസാന വര്‍ഷം നടന്ന ഒരു ക്യാമ്പില്‍ എന്നോടൊപ്പം അവളും ഉണ്ടായിരുന്നു .എന്‍റെ കോളേജിന്റെ അടുത്തുള്ള കോളജിലാണ് അവള്‍ പഠിച്ചിരുന്നത്.പരിചയപ്പെട്ടു , പക്ഷെ ഒത്തിരി ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല .താല്‍പ്പര്യവും ഉണ്ടായിരുന്നില്ല . കാരണം സമയം തീരെ ഇല്ലായിരുന്നു . ക്യാമ്പില്‍വെച്ചു ‍ വളരെ തിരക്കായിരുന്നു .ഒത്തിരി തരുണീമണികള്‍ ഉണ്ടായിരുന്നേ.എല്ലാവരേം പരിച്ചയപെടെണ്ടാതല്ലേ. ഫോണ്‍ നമ്പര്‍ വരെ ഒത്തിരി പേര്‍ മേടിച്ചു കൊണ്ടുപോയി .എന്നിട്ട് മരുന്നിനു പോലും ഒരെണ്ണം വിളിച്ചു കണ്ടില്ല .കാലങ്ങള്‍ കടന്നു പോയി .ക്ലാസ്സ് കഴിഞ്ഞു . എനിക്ക് ഒരു ജോലികിട്ടി.കുറച്ചു കഴിഞ്ഞപ്പോള്‍ കമ്പനിയുടെ കോഴിക്കോട് ബ്രാഞ്ചിന്റെ ഹെഡ് ആയി എന്നെ നിയമിച്ചു.അതോടെ വളരെ തിരക്ക് ആയി.

ഒരിക്കല്‍ ബസ്സില്‍ വെച്ചു ഈ കുട്ടിയെ കണ്ടു .അന്ന് എന്‍റെ സര്‍ട്ടിഫിക്കറ്റ് വന്നതറിഞ്ഞ് ഞാന്‍ കോളേജിലേക്കുള്ള യാത്രയിലായിരുന്നു.ഞാന്‍ ചെന്നു സംസാരിച്ചു . എന്‍റെ മൊബൈല്‍ നമ്പര്‍ കൈമാറി .പിന്നീട് എല്ലാ ദിവസവും വിളിക്കുമായിരുന്നു. അവള്‍ ഒത്തിരി സംസാരിക്കുമായിരുന്നു.ഒത്തിരി കാര്യങ്ങളെ പറ്റി .ഒരിക്കല്‍ എന്‍റെ കമ്പനി പാര്‍ട്ടി ദിവസം അവള്‍ എന്നെ വിളിച്ചു . ഞാനോ നല്ല പരുവത്തിലും .അന്ന് ഞാന്‍ അവളെ എനിക്ക് ഇഷ്ടമാണെന്ന് അവളെ അറിയിച്ചു .അതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നു ഇപ്പോളും അറിയില്ല , പറഞ്ഞുപോയി .അവള്‍ ഒന്നും മിണ്ടിയില്ല .രണ്ടു ദിവസത്തേക്ക് വിളിയില്ല .എനിക്ക് വിളിക്കാന്‍ ഒരു ചമ്മലും അവസാനം ഞാന്‍ വിളിച്ചു .അവളുടെ ഫോണിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നു എന്ന വിവരം കിട്ടി.ദൈവമേ കഴിഞ്ഞോ എല്ലാം ?.സ്വപ്നം കണ്ടതും മോഹിച്ചതും എല്ലാം ?.

Monday, May 18, 2009

നാടകമേ ഉലകം ..........

ആര്‍ട്സ് മത്സരങ്ങളില്‍ ഞങ്ങളുടെ ക്ലാസ്സിന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു.ഗ്രൂപ്പ് സോങ്ങും,നാടകവും ടാബ്ലോ,ഒപ്പന,ഡാന്‍സ് അങ്ങിനെ ഒന്നും ഞങള്‍ വിടില്ലായിരുന്നു. ഒരു പക്ഷെ മെക്കാനിക്കല്‍ ക്ലാസ്സ് ആയതിനാലാവാം ആര്‍ക്കും കൂവാന്‍ ധൈര്യം ഇല്ലാതിരുന്നത്.സിവിലിലെ കുട്ടികളുടെ മനസ്സില്‍ ഒരു തരംഗമായി ഞങള്‍ മാറിയത് ഈ മത്സരങ്ങളില്‍ കൂടെ ആയിരുന്നു.

അവിടുത്തെ ഞങളുടെ ആദ്യ ഐറ്റം ടാബ്ലോ ആയിരുന്നു.ബസ്സില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ
പറ്റിയുള്ളതായിരുന്നു അത്. ആനുകാലികമായി ഏറ്റവും പ്രസക്തിയുള്ളതായിരുന്നു ഞങ്ങളുടേത് .അടുത്തതായി ഗ്രൂപ്പ് സോങ്ങായിരുന്നു.ഞാനും,ദ്യുപ്പും,പ്രതീഷും പിന്നെ ഞങ്ങളുടെ ഡിങ്കനുംആ വര്‍ഷത്തെ രണ്ടാം സമ്മാനം ഞങള്‍ അടിച്ചെടുത്തു.അപ്പോഴേ ഞങളുടെ പരിപാടികളുടെ നിലവാരം നിങ്ങള്ക്ക് ഊഹിക്കമല്ലൊ.അടുത്തത് എന്‍റെയും അജിയുടെയും ഒരു അടിപൊളി ഡാന്‍സ് ആയിരുന്നു.ഈശ്വരാ ഒരു പക്ഷെ ഇന്നും എന്നെ ഇവര്‍ കളിയാക്കുന്നത് ആ ഒരു അബദ്ധത്തിന്റെ പേരിലാണ്‌.അടുത്ത ഐറ്റം നാടകമായിരുന്നു.അജിയുടെ നീല വെളിച്ചവും, സന്യാസിയുടെ വടിയുടെ അറ്റത്ത്‌ മൈക്കും അങ്ങിനെ ആകെ ഒരു ടെക്നോളജി ലൈനായിരുന്നു.ഞാനും ജിനോയും ആയിരുന്നു മെയിന്‍ നടന്‍മാര്‍.വില്ലനായി അന്‍വര്‍. രാഷ്ട്രീയത്തിലെ കാപട്യങ്ങളെ വളരെ തന്മയത്തത്തോടെ ശ്രീജിത്ത്‌ അവതരിപ്പിച്ചു.യക്ഷിയായി അജിന്‍. നായികയായി ചെല്ലപ്പന്‍. പക്ഷെ ഇതിലെല്ലാം ഹിറ്റായത് തൊമ്മി അവതരിപ്പിച്ച ഭ്രാന്തന്റെ വേഷമായിരുന്നു.ഇതെല്ലാം ആണെങ്കിലും അജി ഒരു യക്ഷി യെയാണ് അവതരിപ്പിച്ചതെന്ന് ആര്ക്കും മനസ്സിലായില്ല . അത്രയ്ക്ക് ഗംഭീരം ആയിരുന്നു അവന്‍റെ അഭിനയം. ഡയലോഗുകള്‍ ആകെ മാറി മറിഞ്ഞു . ആര്‍ക്കും ഒന്നും മനസ്സിലായില്ല .ഞങ്ങള്‍ക്കും.അവസാനം ഞങ്ങളുടെ നാടകത്തിനു മാത്രം "A" സര്‍ട്ടിഫിക്കറ്റ് കിട്ടി.ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായി കാണും ഞങ്ങളുടെ ധൈര്യം.ക്ലൈമാക്സ്‌ ഞങള്‍ക്ക് പോലും അറിയില്ലായിരുന്നു .ഒന്നും തീര്‍ക്കാന്‍ ഞങ്ങള്‍ പെട്ട പാട്.

പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഞങളുടെ ഒരു ജൈത്യ യാത്ര ആയിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്. ആരും ഞങ്ങളെ എതിര്‍ക്കാന്‍ ഉണ്ടായിരുന്നില്ല നാടകങ്ങളില്‍ . പ്രിന്‍സിപ്പല്‍ അടക്കം ഞങളുടെ നാടകങ്ങളില്‍ കഥപാത്രങ്ങളായി.പെണ്‍കുട്ടികളായി Badarudden & Jaijo എന്നിവര്‍ അരങ്ങു തകര്‍ത്തു

Hydraulics ലാബില്‍ നിന്നും ഒരിക്കല്‍ എന്നെയും ജിനോയെയും പുറത്താക്കി .അന്‍വര്‍ പിന്നെ അങ്ങിനെ ഒന്നും ലാബില്‍ കേറുന്ന ഒരാളാല്ലയിരുന്നു. അപ്പോഴാണ് നാടകത്തിനായി കുട്ടികളെ സെലക്ട്‌ ചെയ്യുന്നുണ്ട് എന്നറിഞ്ഞു . ഞങള്‍ പോയി, ഞങ്ങളെ നാടകത്തില്‍ എടുത്തു.പിന്നീടാണ് അഭിനയത്തിന്റെ അനന്ത സാധ്യതകളെ പറ്റിഞങ്ങള്‍ അറിഞ്ഞത്.ആദ്യമെല്ലാം കിട്ടുന്ന മാര്‍ക്കില്‍ മാത്രമായിരുന്നു ശ്രദ്ധ.പിന്നീട് അതെല്ലാം മാറി.അങ്ങിനെ ബഷീറിന്റെ ശബ്ദങ്ങളും, മുക്കാഞ്ചിയുമെല്ലാം ഞങ്ങളിലൂടെ കടന്നുപോയി. 70 മാര്‍ക്കും അതോടൊപ്പം ഞങ്ങളുടെ ഭാവിയും അതോടെ തെളിയുകയായിരുന്നു .

Saturday, May 16, 2009

ഈയ്യാ..... ഹൂവ്വാ..... മെക്കാനിക്കല്‍ ........

ഇതു കാണുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നാം ...എന്താണിത്‌ എന്നല്ലേ...ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം .....ഞങ്ങള്‍ " The Great Royal Mech Chaps".കോളേജിലെ എല്ലാവര്‍ക്കും അത്ര പ്രിയപ്പെട്ട ക്ലാസ്സോന്നും ആയിരുന്നില്ല ഞങ്ങളുടേത് ....ഒരു പക്ഷെ "Boyz" മാത്രം ഉള്ള ക്ലാസ്സ് ആയതുകൊണ്ടാവാം, അടി,തല്ല്‌,വെള്ളമടി,ചീട്ടുകളി എന്നിവ എല്ലാമായിരുന്നു ഹോബ്ബികള്‍ ..ആദ്യ വര്‍ഷം ക്ലാസ്സ് തുടങ്ങി അടുത്ത ആഴ്ച തന്നെ ഞങ്ങളെ പ്രിന്‍സിപ്പല്‍ ചീട്ടുകളിച്ചു പിടിച്ചു.കുഞ്ഞപ്പന്‍ സാറിന്‍റെ നല്ല മനസ്സുകൊണ്ട് മാത്രമാണ് അതൊന്നും പുറത്തു ആരും അറിയാതെ പോയത് .. അവസാന വര്‍ഷം farewell പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ ഞങ്ങളുടെ ക്ലാസ്സിനെപറ്റിപറഞ്ഞതു ഞാനിന്നും ഓര്‍ക്കുന്നു " എങ്ങിനെ കേരളത്തിലെ കള്ളുകുടിയന്മാരെല്ലാം ഈ ക്ലാസ്സില്‍ എത്തി".ഇത്രയും പേടിയില്ലാത്ത ഒരു ബാച്ച് സാറിന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു.

വളരെ ബഹുമാനത്തോടെയാണ് ഞാന്‍ ആ സരസ്വതി ക്ഷേത്രത്തിലേക്ക് ആദ്യമായി കടന്നു ചെന്നത് .+2 ആയിരുന്നത് കൊണ്ടു ഒരു കലാലയ ജീവിതം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല .ഞങ്ങള്‍ ഏകദേശം ആറു കുട്ടികള്‍ മാത്രമായിരുന്നു +2 കഴിഞ്ഞത്, ബാക്കി എല്ലാവരും PDC ആയിരുന്നു അതും Alberts,Maharajas പോലെയുള്ള കോളേജുകളില്‍ പിന്നെ പറയണോ ?.തെമ്മാടിത്തരം മാത്രമായിരുന്നു നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ ആ ക്ലാസ്സിന്റെ അടുത്തെത്തിയാല്‍ ഒന്നു പേടിച്ചിരുന്നു. ദേഹം മുഴുവനായി മൂടിയാണ് പിന്നെ നടന്നു പോകുക.പക്ഷെ ഇതൊക്കെ ആണെങ്കിലും ഞങള്‍ക്ക് അവിടുത്തെ കുട്ടികളെ അത്ര ഇഷ്ടം അല്ലായിരുന്നു .അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാകില്ലല്ലോ .ഞങള്‍ക്ക് അടുത്തുള്ള വിമന്‍സ് കോളജിലായിരുന്നു ശ്രദ്ധ ..

എനിക്ക് ആദ്യമായി ഒരു കൂട്ടുകാരനെ കിട്ടിയത് ഇന്നു ഓര്‍ക്കുന്നു.The Great "ചെല്ലപ്പന്‍"..ഈ പേരു കേള്‍ക്കുമ്പോള്‍ ചിരി വരുമായിരിക്കും,പക്ഷെ സാക്ഷാല്‍ ചെല്ലപ്പനെ അടുത്ത് അറിയേണ്ട സംഭവം തന്നെയാണ്. ഞങ്ങളിലെ ആദ്യ വിവാഹിതന്‍.എല്ലാവര്‍ക്കും പ്രിയങ്കരിയായ ചെല്ലമ്മയെ തന്നെ കെട്ടി.ഇന്നു സുഖ കരമായ കുടുംബ ജീവിതം നയിക്കുന്നു.Civil ക്ലാസ്സിലെ കുട്ടികള്‍ എന്നും ഞങ്ങള്‍ക്കൊരു കുളിരായിരുന്നു .Civil ക്ലാസ്സിനെ പറ്റി പറയുമ്പോള്‍ ഒരിക്കലും വിട്ടുപൊകാന്‍ പാടില്ലാത്ത ഒരാള്‍ ..Jaijo ..ഒരു അനശ്വര സുന്ദരമായ പ്രണയത്തിന്‍റെ കാവല്‍ക്കാരന്‍ .ഇന്നു അവനും ആ കുട്ടിയെ കെട്ടി അവനൊരു കുട്ടിയാകാന്‍ പോകുന്നു എന്നറിഞ്ഞു..ദൈവത്തിനു സ്തുതി ..

ആദ്യ വര്‍ഷം എല്ലാവരും ആദ്യമായി പങ്കെടുത്ത സംഭവം election ദിവസം നടത്തിയ വെള്ളമടി ആയിരുന്നു .അന്നാണ് ഞങള്‍ക്ക് പുതിയ ഒരാളെ കിട്ടിയത് ഞങളുടെ "വാളു".ആദ്യമായി വാളു വെച്ചു എന്ന കുറ്റത്തിന് ഇന്നും അവന്‍ ആ പേരു ചുമക്കുന്നു . പലര്‍ക്കും അവന്‍റെ യഥാര്‍ത്ഥ പേരു അറിയില്ല ഇന്നും .പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട Badaruddeen, കാമുകന്‍ Jiyas, എല്ലാവരുടെയും രോമാഞ്ചം ആയിരുന്ന dupe.തടിയന്‍ Anwar.എന്നും ഷോ കാണിക്കാന്‍ മുന്നില്‍ നിന്നിരുന്ന Jino, പിഞ്ചു (Jackson),sreejith,alex,bose അങ്ങിനെ നീണ്ടു പോകുന്നു ആ നിര .
ഒത്തൊരുമിച്ചുള്ള സിനിമയ്ക്കു പോക്കും,കീച്ചുകളിയും ..അയ്യോ കീച്ച് കളിയെ പറ്റി ഓര്‍ക്കുമ്പോള്‍ മറക്കാനാവാത്ത ഒരാള്‍ ..തൊമ്മി ..നാടകം കളികളും, ഗ്രൂപ്പ് സോങ്ങും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോനുന്നു .ഇടയ്ക്ക് ഞങ്ങള്‍ അടുത്തുള്ള ശിവ ക്ഷേത്രത്തില്‍ പോകുമായിരുന്നു ...മനസ്സിലായില്ലെ ശിവന്‍ ചേട്ടന്‍റെ കള്ള് ഷാപ്പ്‌ ...

ഞങ്ങള്‍ക്കു സമരങ്ങളോട് അത്ര ഇഷ്ടം ഇല്ലായിരുന്നു .എന്നാലും ,ജവാന്‍,ജോഹര്‍,വിക്ടോറിയ,കൊളംബിയ..പിന്നെ കാശ് കൂടുതല്‍ കൂടുതലുള്ള ദിവസം VSOP Exshow..ഇതെല്ലാം ആയിരുന്നു ഞങ്ങളുടെ ഇഷ്ട ബ്രാന്റുകള്‍ .അങ്ങിനെ ഞങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത കോളേജ് ജീവിതം വളരെ സുഖകരമായി കഴിച്ചുകൂട്ടി .ഇതിനിടയില്‍ ഞാനും anwar, jino എന്നിവരും നാടക ടീമില്‍ ഉണ്ടായിരുന്നു . 70 മാര്‍ക്ക് അങ്ങിനെ അടിചെടുത്തിരുന്നു.നാടകത്തിനു ശേഷം ഞാനും,രാജാവും സീനിയര്‍ ഒരു പയ്യനും കൂടി തിരൂര്‍ പാലത്തിനടിയില്‍ ഇരുന്നു കുടിച്ചതും തിരിച്ചു കേറാന്‍ പാടുപെട്ടതും എല്ലാം മറക്കാനാവാത്ത സംഭവങ്ങളാണ്.

ഇനിയുമുണ്ട് ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അതെല്ലാം ഓരോരോ പോസ്റ്റുകളായി ഇതില്‍ എഴുതിയേക്കാം..



Sunday, May 10, 2009

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ ......

അന്നൊന്നും പ്രേമം എന്താണെന്നോ...എന്തിനാണെന്നോ അറിയില്ലായിരുന്നു .ചുമ്മാ ഒരു രസം അത്രയുമേ തോന്നിയുള്ളൂ...ഇതിനിടക്ക് എനിക്ക് ക്ലാസുകള്‍ ആരംഭിച്ചു ...ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന വഴി ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവളും എന്‍റെ ബസ്സില്‍ ഉണ്ടായിരുന്നതായി ഞാന്‍ അറിഞ്ഞു ...ഞങ്ങളുടെ സ്റ്റോപ്പ്‌ ഒന്നായിരുന്നു..ഈശ്വരാ...എന്ത് ചെയ്യും ...എന്തായാലും ഒന്ന് സംസാരിച്ചു കളയാം ...സകല ദൈവങ്ങളെയും മനസ്സില്‍ ധ്യനിച്ചിട്ടു അവളുമായി ഞാന്‍ നടന്നു .....കുറച്ചു കുശലം ചോദിച്ചു...ഇതിനിടയില്‍ അവള്‍ എന്നോട് പ്രേമത്തെ പറ്റി ചോദിച്ചു ...ഞാന്‍ ഒരു ഉത്തരവും നല്‍കിയില്ല ..ഒഴിഞ്ഞു മാറി ..എന്തായാലും .അന്ന് മുതല്‍ ഞാന്‍ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു...

ഏതായാലും നനഞ്ഞു ....ഇനി കുളിച്ചു കേറാം എന്ന മട്ടില്‍ അടുത്ത ഞായറാഴ്ച അവളോട്‌ ഞാന്‍ എല്ലാം തുറന്നു പറയും എന്ന് തീരുമാനം എടുത്തു ...എന്തും സംഭവിക്കട്ടെ ...ഒരു പക്ഷെ കമ്മ്യൂണിസം മനസ്സില്‍ കൊണ്ട് നടക്കുന്ന കാലമായതു കൊണ്ടാവാം ..അവളെ ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഞാന്‍ വിളിച്ചു ...അവള്‍ വന്നു ....ആദ്യം അവള്‍ തന്നെ എന്നോട് പറഞ്ഞു ..താന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് എനിക്കറിയാം ..എന്നെ വിട്ടേക്ക് ...ഞാനൊരു പാവമാ ..ചുമ്മാ എന്‍റെ പുറകെ നടന്നു സമയം കളയേണ്ടാ ...തനിക്കു നല്ലൊരു കുട്ടിയെ കിട്ടും ..ഒരു സെല്‍ഫ് ഗോള്‍ അടിച്ച കളിക്കാരനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിയര്‍ത്തുപോയി ..തിരിച്ചു ചെന്ന അവളോട്‌ പറഞ്ഞാലോ..ഞാന്‍ ചുമ്മാ പറഞ്ഞതായിരുന്നു..എന്ന് ...അതിനും എന്‍റെ മനസ്സ് അനുവദിച്ചില്ല ..കാരണം ഞാന്‍ അവളെ സ്നേഹിച്ചിരുന്നു ..ഒത്തിരി ...ഒത്തിരി..

എല്ലാവരും എന്നെ സമാധാനിപ്പിച്ചു ..പോട്ടെ അളിയാ..വിട്ടുകള...എന്നൊക്കെ..ഞാനും കുറെ അവരോട് തിരിച്ചും പറഞ്ഞു ..എനിക്കൊന്നും ഇല്ല അളിയാ...പക്ഷെ എന്നെ അവര്‍ മനസ്സിലാക്കി ഇരുന്നു ....എന്‍റെ മനസ്സിനെയും..
ഏകദേശം ഒരു മാസത്തിനുശേഷം ഞാനാ സത്യം അറിഞ്ഞു ..അവള്‍ എന്നെക്കാളും പ്രായത്തിനു മൂത്തതായിരുന്നു ...അവള്‍ തന്നെയാണ് അതെന്നോട്‌ പറഞ്ഞതും ..ദൈവമേ ....ഇനി ഞാന്‍ എന്ത് ചെയ്യും ...ഒന്നും ചെയ്യാന്‍ ഇല്ല ..കഴിഞ്ഞു എല്ലാം ...സ്വപ്നം കണ്ടതും ..മോഹിച്ചതും ...സ്നേഹിച്ചതും ..പിന്നീട് മറക്കാനുള്ള തീവ്രമായ ശ്രമം ആരംഭിച്ചു ...

കാലങ്ങള്‍ കടന്നു പോയി ....ഞാന്‍ ദുബായില്‍ പോയി ..അവള്‍ ഉപരി പഠനത്തിനായി പോയി എന്നറിഞ്ഞു ..സന്തോഷം .....ആദ്യമായി ലീവിനു ചെന്നപ്പോള്‍ ജീസനോട് അവളെ പറ്റി ചോദിച്ചു ..അവന്‍ പറഞ്ഞു അവനെ വിളിക്കാറുണ്ട് ..സുഖം എന്നൊക്കെ...രണ്ടും കല്‍പ്പിച്ചു ഞാന്‍ ഫോണ്‍ നമ്പര്‍ മേടിച്ചു ..നാട്ടില്‍ വെച്ച് ഞാന്‍ വിളിച്ചില്ല..തിരികെ ചെന്നതിനുശേഷം ഞാന്‍ വിളിച്ചു..ഒത്തിരി സംസാരിച്ചു എല്ലാം ഉള്ളിലൊതുക്കി ഞാനും അവളും .....ഇതിനിടയില്‍ ഞാന്‍ പിന്നീട് ലീവിനു വന്നപ്പോള്‍ അവളെ വഴിയില്‍ വെച്ച് ഞാന്‍ കണ്ടു ....ദൈവമേ അവള്‍ക്കൊരു മാറ്റവും ഇല്ല...ആ പഴയ കുട്ടി തന്നെ...അവള്‍ എന്നെ കണ്ടില്ലായിരുന്നു...

ഞാന്‍ തിരിച്ചു വന്നതിനു ശേഷം അവളെ വിളിക്കുമായിരുന്നു ....എല്ലാ ദിവസവും ...ഒരിക്കലും എന്നെ സ്നേഹിക്കാന്‍ അവള്‍ക്കു കഴിയില്ല എന്നറിഞ്ഞിട്ടും ....സമൂഹത്തിലെ നിയമങ്ങളെ ഞാന്‍ പഴിച്ചു..അവസാനം അവള്‍ എനിക്ക് തന്ന മറുപടിയില്‍ എന്‍റെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഉണ്ടായിരുന്നു...അവള്‍ എന്നെ മനസ്സിലാക്കി എന്നറിഞ്ഞു ...ഒരു പക്ഷെ ഇനി ഒരിക്കലും അവളെ ഞാന്‍ വേദനിപ്പിക്കില്ല ..എന്നുള്ള ധീരമായ ഒരു തീരുമാനം എടുത്തു .....

ആദ്യമായി എന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന, ദയനീയമായി ഒന്നും മിണ്ടാതെ എന്നെ വിട്ടുപോയ, ആ കുട്ടിക്കായി ......ഒരായിരം നന്മകള്‍ നേര്‍ന്നുകൊണ്ട് ...രണ്ടു വരി ഇതാ ഇവിടെ കുറിച്ചിടുന്നു ....


ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ .എനിക്ക് നീ .......
ഇനി നീ വരില്ലെന്നറീഞ്ഞിട്ടുമെന്തിനോ .....ഇവിടെ നിനക്കായി ഞാന്‍ കാത്തിരിക്കും .....

ആദ്യാനുരാഗത്തിന്റെ നിര്‍വൃതിയില്‍ ......

ദിവസവും രാവിലെ ഞാനും ലിജോയും കൂടി പള്ളിയില്‍ പോകുമായിരുന്നു ...പിന്നീട് ഷട്ടില്‍ കളിക്കും ...കറക്കം എല്ലാം വൈകിട്ടാണ് ... ജീസന്റെ വീട്ടിലെ ചീട്ടു കളിയും ....ഒന്നും മറക്കാന്‍ സാധിക്കില്ല ഒരിക്കലും ...ഞങ്ങളുടെ പള്ളിയിലെ കടവനും, കുസുമാലയവും എല്ലാം ഒന്നിച്ചുള്ള ടൂറുകളും ഒന്നും ...

Nischal ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു ...ജീസന്‍ ഒട്ടും മോശം അല്ലായിരുന്നു .....Lijo തന്‍റെ ശോഭനമായ ഭാവിക്കുവേണ്ടി എല്ലാം മനസ്സിലൊതുക്കി വെച്ചു.. ഞാനും ലിജോയും ആയിരുന്നു കമ്പനി ..എനിക്കുവേണ്ടി വാരിക്കുഴികള്‍ ലിജോ ഒരുക്കിയെങ്കിലും ..ഒരു വിധത്തില്‍ ഞാന്‍ തടി തപ്പി ...ഇല്ലായിരുന്നേല്‍ ..ഞാനിപ്പോള്‍....ഓര്‍ക്കാന്‍ കൂടി വയ്യ...ശിവനെ ...എന്തൊക്കെ സംഭവിച്ചാലും എന്നെ കൊണ്ട് പ്രേമിപ്പിക്കും എന്ന് വാശിയായിരുന്നു ലിജോയ്ക്ക് .. ഞങ്ങളുടെ ക്ലാസ്സിലെ പ്രേമം ഇല്ലാത്ത പെണ്‍കുട്ടികള്‍ രണ്ടു പേരായിരുന്നു...ഇവരില്‍ ഒരാളെ തീരുമാനിക്കാന്‍ ലിജോ എന്നോട് ആവശ്യപെട്ടു..ഞാന്‍ തീരുമാനിച്ചു ...അങ്ങിനെ എല്ലാവരും കൂടി അവളെ വട്ടം ചുറ്റിച്ചു...പാവം കുട്ടി ...ഒരു ദിവസം അവളുടെ പിറന്നാള്‍ ആണ് എന്നറിഞു ....പ്രേമം അറിയിക്കാന്‍ പറ്റിയ ദിവസം ...അന്ന് രാത്രി 9 മണിയായപ്പോള്‍ എല്ലാവരും കൂടി ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നു...ഞാന്‍ മാറി നിന്നു..ഈശ്വരാ ...ചതിക്കല്ലേ ഭഗവാനെ ..എന്നുള്ള പ്രാര്‍ത്ഥനയോടെ..ലിജോ അവളോട്‌ പറഞ്ഞു ഇതാണ് നിന്നെ പ്രേമിക്കുന്ന ആള് ...അവള്‍ ചിരിതൂകി നില്‍ക്കുന്നു ..ഞാന്‍ അവളെ ഒന്ന് ശ്രദ്ധിച്ചു നോക്കി ..ദൈവമേ ഞാന്‍ അവളെ സ്നേഹിക്കുന്നു എന്ന് അറിയിച്ചിട്ട് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കളിച്ചു ചിരിച്ചു നടക്കുന്നു...എന്തായാലും അന്ന് രാത്രി എന്നെ വീട്ടില്‍ കേറ്റി ഇല്ല ..അതോടെ എല്ലാവരും പറഞ്ഞു അളിയാ ..ഈ നൂഡില്‍സ് നിനക്ക് തന്നെ

ഞങ്ങള്‍ 5 പേര്‍ .........................

അതെ..ഞങ്ങള്‍ 5 പേരായിരുന്നു...സാധാരണയായി ഞങ്ങള്‍ ഞായറാഴ്ച ആയിരുന്നു കാണാറുള്ളത്‌ ...ഒരു പക്ഷെ പള്ളിയില്‍ പോയിരുന്നത് തന്നെ പരസ്പരം കാണുവനായിരുന്നു..ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു ..ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങള്‍..ആകെ ഒരു വ്യത്യാസം മാത്രം ..എല്ലാം പെണ്‍കുട്ടികളെ പറ്റിയായിരിക്കും...

ആദ്യമായി എല്ലാവരെയും ഞാന്‍ പരിചയപ്പെടുത്താം.....

ഒന്നാമന്‍ Nischal...ഞങ്ങളുടെ പ്രിയപ്പെട്ട കോമരന്‍...ഈ പേര് വിളിക്കുന്നത്‌ അവനു വലിയ ഇഷ്ടമായിരുന്നു..അവന്‍റെ ഏറ്റവും വലിയ ആകര്‍ഷണം ആയിരുന്നു,വിളഞ്ഞ പൊക്കാളി പാടം പോലെയുള്ള വയറ് ...തികഞ്ഞ കാമുകന്‍ ...നല്ല മനസ്സുള്ളവന്‍ ...

അടുത്തതായി ...Jeeson ...ഞങളുടെ ജീസപ്പന്‍ ...തികഞ്ഞ മനുഷ്യ സ്നേഹി ...എല്ലാ പെണ്‍കുട്ടികളും അവന്‍റെ സഹോദരിമാരായിരുന്നു..ഞങ്ങളും അവനെ support ചെയ്തു ..കാരണം അവന്‍ നമ്മുക്കൊരിക്കലും ഒരു പാരയാവില്ലല്ലോ...സുമുഖന്‍,സുന്ദരന്‍,സല്‍സ്വഭാവി ..

ഞങ്ങളുടെ ചേട്ടായി ആണ് അടുത്തത് ..പേര് Lijo .. ഇപ്പോഴും അവന് KSEB കമ്പികളെ പേടിയാണ് ..എന്താണെന്നറിയില്ല ...ഞങ്ങളിലെ ഒരേയൊരു MCA ക്കാരന്‍ ...ഒരിക്കലും ഞങ്ങളുടെ ഒരു തീരുമാനത്തിനും എതിര് പറയാത്തവന്‍ ..എന്തിനും ഏതിനും മുന്‍പില്‍ ....

അടുത്തത് Aneesh..ഞങ്ങളുടെ മാമന്‍ ....എന്താ പറയുക ...ഞങ്ങളിലെ ചുള്ളന്‍ ഇവനായിരിക്കാം...

അവസാനത്തേത് ..ഈയുള്ളവന്‍ ....എല്ലാത്തിനും പുറകില്‍ ആയിരിക്കും ...ഒരു പക്ഷെ അന്നെല്ലാം ഞാനൊരു rebel ആയിരുന്നു ....എല്ലാ തീരുമാനത്തിനും ഞാന്‍ എന്തെങ്ങിലും ഉടക്ക് ഞാന്‍ പറയും ...അവസാനം എല്ലാവരും എന്നെ തല്ലും ..പിന്നീട് ഒരുമിച്ചു മുന്നേറും ...എന്‍റെ മാത്രം തെറ്റുകൊണ്ടു ഞാന്‍ ഇവരുമായി കുറച്ചു നാള്‍ അകന്നിരുന്നു ..അതിനു ഈ അവസരത്തില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു . എല്ലാവരും അതെല്ലാം മറന്നിരുന്നു അന്നുതന്നെ .പക്ഷെ..എന്‍റെ മനസ്സില്‍ ഇന്നും അതൊരു തീരാ വേദനയാണ് ... ഇന്നു ഞങ്ങള്‍ ഒന്നാണ് ....ഇനിയും ഒന്നായിരിക്കും .....

ഇപ്പോള്‍ എല്ലാവരും പല സ്ഥലങ്ങളിലാണ്‌ ....Nischal ഷിപ്പില്‍ ലോകം ചുറ്റിക്കറങ്ങുന്നു ..ഞാന്‍ Dubai കളഞ്ഞിട്ടു ..ഇപ്പോള്‍ Qatar. ഇനി എവിടെയ്ക്കനെന്നറിയില്ല ......Jeeson നാട്ടില്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ കഴിഞ്ഞിട്ട് ജോലി ചെയ്യുന്നു ...Lijo കോട്ടയത്ത്‌ പ്രോഗ്രാമിങ്ങ്‌ ചെയ്യുന്നു..Aneesh ഇപ്പോള്‍ Nurse ആണ് .....

ഇനി അടുത്തതായി ഞങ്ങളുടെ ജീവിതത്തിലെ രസകരങ്ങളായ സംഭവങ്ങള്‍ നടന്ന +2 അവധി കാലത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു .......അത് അടുത്ത ദിവസങ്ങളിലായി എഴുതാം...

Monday, May 4, 2009

നാം പിരിഞ്ഞാലും

നാം പിരിഞ്ഞാലും എന്‍ ഹൃദയത്തില്‍ നീ എന്നും .....
വാടാ മലരുപോല്‍ വിടര്‍ന്നു നില്‍ക്കും....
നാം അകന്നാലും എന്‍ തന്ത്രികളില്‍ നിന്‍റെ....
ഓമല്‍ സ്മരണകള്‍ വാര്‍ന്നോഴുകും......

ഒരു നൂറു സ്വപ്‌നങ്ങള്‍ കൊണ്ടു ഞാന്‍ നിനക്കൊരു
പ്രണയത്തിന്‍ മണിസൌധം പണിതുയര്‍ത്തും......
ഇനി നീ വരില്ലെന്നറീഞ്ഞിട്ടുമെന്തിനോ .....
ഇവിടെ നിനക്കായി ഞാന്‍ കാത്തിരിക്കും .....

കുളിര്‍ക്കാറ്റു വന്നെന്‍റെ വാതിലില്‍ മുട്ടുമ്പോള്‍ ....
വെറുതെ ഞാന്‍ നീയനെന്നോര്‍ത്തു പോകും ........
അരിമുല്ല എങ്ങും നിനക്കായി വിടരുമ്പോള്‍ ..
ഹൃദയേസ്വാരീ നീയെന്‍ മിഴി നിറയ്ക്കും...
നാം പിരിഞ്ഞാലും എന്‍ ഹൃദയത്തില്‍ നീ എന്നും .....
വാടാ മലരുപോല്‍ വിടര്‍ന്നു നില്‍ക്കും....

Sunday, May 3, 2009

To my Sweety

അരികില്ലെങ്കിലും.....അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്‍റെ ..
..കരലാളനതിന്റെ മധുരസ്പര്‍ശം.....
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ...
ദിവ്യാനു രാഗത്തിന്‍ ഹൃദയ സ്പന്ദം ....
ഇനിയെന്നും ..
എനിയെന്നുമെന്നെന്നും ...നിന്‍റെ
കരലാളനതിന്റെ മധുരസ്പര്‍ശം.....

എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാന്‍ എന്നും ..
പ്രനയര്‍ധ്ര സുന്ദരമാ ദിവസം ...
ഞാനും നീയും നമ്മുടെ സ്വപ്നവും ...
തമ്മില്ലളിഞ്ഞൊരു നിറ നിമിഷം ..
ഹൃദയങ്ങള്‍ പങ്കിട്ട ശുഭ മുഹൂര്‍ത്തം ...

ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്‍റെ ..
തൂ മന്തഹാസത്തിന്‍ രാഗ ഭാവം ..
തൊട്ടും തൊടാതെയും എന്നും എന്നില്‍ ..
പ്രേമ ഗന്ധം ചൊരിയും ലോല ഭാവം ..
മകരന്ധം നിറയ്ക്കും വസന്ത ഭാവം.


അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്‍റെ ....
കരലാളനതിന്റെ മധുരസ്പര്‍ശം.....