Friday, May 24, 2013

ഒത്തിരി വേദനിപ്പിച്ച ഒരു പോസ്റ്റ്‌ :!!!!!



അവളൊരു ചുവന്ന റോസാപൂ എനിക്കു നേരെ നീട്ടി ..

നിറം കെട്ടു പോയ ഒരു ബാല്യം , ആ കണ്ണുകളില്‍ കരിന്തിരി കത്തുന്നു ...
നാട്ടുച്ചയായിരിക്കുന്നു ,

അവളുടെ മുഖം പോലെ ആ പൂക്കളും വാടിയിരിക്കുന്നുവല്ലോ..

സങ്കടം സഹിക്ക വയ്യാതെ എന്‍റെ കാഴ്ചകള്‍ മങ്ങി ...

അവളൊന്നു പുഞ്ചിരിച്ചു ... " പൂ വേണ്ടല്ലേ .."

ആര്‍ക്കും വേണ്ടാത്ത ഒരു പൂ കൊഴിഞ്ഞു വീണില്ലാതാവുന്നത് പോലെ ..

അവള്‍ മുള്ളുകള്‍ നിറഞ്ഞ ആ പൂക്കള്‍ കൈകളില്‍ മുറുകെ പിടിച്ച് അകലേക്ക്‌ നടന്നു മറഞ്ഞു ...

ഇന്നും വ)ങ്ങാനാവാതെ പോയ ആ പൂവ് എന്‍റെ കണ്ണു നിറക്കാറുണ്ട്. ..

No comments:

Post a Comment