Sunday, August 16, 2020

വീണ്ടും ഞാൻ ...

 2020... കോവിഡ് വർഷം..മനുഷ്യർക്ക് ഇങ്ങനെയും അവനിലേക്ക്‌ മാത്രം ഒതുങ്ങി ജീവിക്കാം എന്ന് പഠിപ്പിച്ച വർഷം ....ഇത്രയേ ഉള്ളു ബന്ധങ്ങൾ എന്ന് ഓർമപ്പെടുത്തി തന്ന  വർഷം ...


ഈ മഹാമാരിക്കിടയിലൂടെ ഞാനും .... എന്റെ വെറുപ്പിക്കൽ വീണ്ടും തുടങ്ങുന്നു. . 11 വർഷങ്ങൾക്ക്മുൻപ് എഴുതാൻ പ്രചോദനം ആയ അതെ ആൾ തന്നെ എന്നെകൊണ്ട് ഈ മഹാപാപം ചെയ്യിക്കുന്നു ...നാട്ടിൽ നീ ഇല്ലാത്തതു നിന്റെ ഭാഗ്യം , ഇല്ലെങ്കിൽ ഞാൻ വീട്ടിൽ വന്നു തല്ലിയേനെ..

ഗുരുക്കന്മാരെ മാപ്പ് !!!

എന്തൊക്കെ ബഹളമായിരുന്നു ....

ആഗോളതാപനം ....മോഡി സാബ് വീണ്ടും വരുന്നു ...കിം ജോങ്ങിന്റെ ബോംബ് ... ട്രംപിന്റെ വാക്കുകൾ കടമെടുത്താൽ ഒരു ചൈനീസ് വൈറസ്.... എല്ലാം തീർത്തു ...പവനായി ശവമായി ...!!!!

ഇതുവരെ എല്ലാമായിരുന്ന പ്രവാസികളെ ജീവിത പങ്കാളിക്ക് പോലും വേണ്ടാത്ത അവസ്ഥ ..അർഹിക്കുന്ന വിട വാങ്ങലുകൾ പോലും നൽകാൻ     കഴിയാത്ത നിസഹായത ...ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ ...ഇനി ആകാശത്തു നിന്നും ഉൽക്ക മാത്രമേ വരാൻ ബാക്കിയുള്ളു ..

No comments:

Post a Comment