Saturday, October 3, 2009

വിരഹം - എന്നും ഒരു നൊമ്പരം

വഴി പിരിയുന്ന ഘട്ടം എന്‍റെ ഹൃദയത്തിന്‍റെ ഹൃദയമേ,
ഞാന്‍ യാത്ര പറയുകയില്ല നീ യാത്ര പറയുന്നതു ഞാന്‍ കണ്ടു നില്ക്കുന്നു ....
നീ കണ്ണില്‍ നിന്നും മറയുന്നത് ഞാന്‍ കണ്ടു നില്ക്കുന്നു ....
ചക്രവാളത്തിന്റെ നീലിമയില്‍ നീ ലയിക്കുന്നത് വരെ ഞാനിങ്ങനെ നില്ക്കും...
എന്‍റെ കണ്ണുനീര്‍ ഞാന്‍ തുടയ്ക്കുകയില്ല ....

I Want to live in your eyes....

Die in your arms...

And buried in your heart....

എന്നെ മറക്കു , മരിച്ച മനുഷ്യന്റെ

കണ്ണ് തിരുമി അടക്കുന്നതുപോലെ

എന്നേക്കുമായി നീയെന്നെക്കുറിച്ചുള്ള

തെല്ലാം മറക്കു - വിട പറയുന്നു ഞാന്‍. ( ബാലചന്ദ്രന്‍ ചുള്ളിക്കാട് )

കേള്‍ക്കമെനിക്കുനിന്‍

ഹൃത്തിന്‍ മിടിപ്പുകള്‍ , നിന്‍ നെടുവീര്‍പ്പുകള്‍

കേള്‍ക്കമെനിക്ക് നിന്നുള്ളിലെയോര്‍മ തന്‍

കുതോഴുക്കിന്റെ ഗര്ഗളം കൂടിയും .( ചുവര്‍ )

ആരായിരുന്നു എനിക്ക് നീ....

നിരാശഭരിതയായി നീ പിരിയുന്നു ...

പക്ഷെ ..

ആകാശത്ത് നക്ഷത്രങ്ങളും ..

ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ..

നിലനില്‍ക്കുന്നിടത്തോളം കാലം ..

എനിക്ക് നിന്നെ പിരിയാന്‍ വയ്യ......

Thursday, October 1, 2009

സൗഹൃദം

ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.
അത് കൊടുക്കാനുംപകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ഇനിയുമൊട്ടേറെ ഇലകള്‍തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ...
മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍