മരിച്ചു കഴിഞ്ഞാല്‍ പിന്നെ എന്നെ എന്ത് ചെയ്യും ...
എന്നെ ദഹിപ്പിക്കേണ്ട....
തീ എനിക്ക് പേടിയാണ് ...
ഒരു ഭംഗി ഉള്ള കൊഫിനില്‍ അടച്ച്...
ഒത്തിരി പൂക്കള്‍ കൊണ്ട് മൂടി ...
...............................................
ശ്വാസം മുട്ടുന്ന ഒരു അനുഭവം ....
ഒരു പെട്ടിയില്‍ ഒരാള്‍ കിടക്കുക ...
അതിന്റെ മൂടി അടക്കുക ...
വേണ്ട..............
പിന്നെ എന്നെ എന്ത് ചെയ്യും ...
എനിക്ക് ഉറക്കത്തില്‍ ഉണരാതെ മറിക്കാന്‍ ഇഷ്ടമാണ് ..
അങ്ങനെ ആയിരിക്കുമോ...?
ഒരിക്കലും ഉണരാതെ....
നീ വിളിച്ചിട്ടും ഞാന്‍ എണീട്ടില്ലെങ്ങില്‍....
അത് സത്യമാണ്...
ഞാന്‍ മരിച്ചു....പിന്നെ ഈ ഞാന്‍ ഇല്ല.....
ഭൂമിയില്‍ എല്ലാം അത് പോലെ ബാക്കി ഉണ്ടാകും....എങ്ങും ..എവിടെയും...
ഞാന്‍ മാത്രം ഇല്ല....
എനിക്ക് മരിക്കാന്‍ ഭയമാണ്.....എനിക്ക് മരിക്കേണ്ട....
കുറേക്കാലം കൂടി ജീവിക്കണം.....നിന്നോടൊപ്പം.....